top of page

Press Meet

Jaison

7 Aug 2025

Kuravilangadu Press Meet

കുറവിലങ്ങാട്: ദേവമാതായുടെ എക്കാലത്തെയും ശ്രദ്ധേയബാച്ചായിരുന്ന റോയൽ

ബികോം 1997-2000 വീണ്ടും ദേവമാതായുടെ പടികയറുന്നു. വേറിട്ട

കർമ്മപരിപാടികളുമായാണ് കാൽനൂറ്റാണ്ടിന്റെ ഇടവേളയിൽ പഴയ കൗമാരക്കാർ

ദേവമാതായിലേക്ക് എത്തുന്നത്.


കോളജിലെ രണ്ട് വിദ്യാർത്ഥികൾക്കുള്ള പഠന

ചെലവ് ഓരോവർഷവും വിവിധ ജീവകാരുണ്യപ്രവർത്തനങ്ങളിലെ സജീവസാന്നിധ്യം

എന്നിങ്ങനെ ശ്രദ്ധേയരാണ് ഈ ബാച്ച്. പഠന കാലയളവിൽ പാഠ്യപാഠ്യേതര മേഖലയിൽ

തിളങ്ങിയ ഇവർ ഇപ്പോൾ വിവിധ കമ്പിനികളിലും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലും

സജീവമാണ്.


വിവിധതുറകൾ ഉന്നതനിലകളിൽ സേവനം ചെയ്യുന്നവരടക്കമുള്ള

വിദ്യാർത്ഥികളെല്ലാം സ്‌നേഹക്കൂടെന്ന സംഗമത്തിലെത്തുന്നുവെന്നതും

പ്രത്യേകതയാണ്. ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് നേതൃത്വം

നൽകുന്നതെന്ന് പ്രതിനിധികളായ ജയിംസ് പുല്ലാപ്പള്ളി, റോബിൻ എണ്ണംപ്രായിൽ,

അനീഷ് തോമസ്, അനീഷ് കുഴികൊമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


വെബ്‌സൈറ്റ് പ്രകാശനം, പുസ്തകപ്രകാശനം, കൈപ്പുസ്തക പ്രകാശനം എന്നിവ

സംഗമത്തിന്റെ ഭാഗമായി നടക്കും. ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഈ

ബാച്ചിന്റെ നേതൃത്വത്തിൽ കോളജിൽ നടപ്പിലാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

ഓരോവർഷവും രണ്ട് വിദ്യാർത്ഥികളുടെ മുഴുവൻ പഠനചെലവും ഈ ബാച്ച് വിദ്യാർത്ഥികൾ

നൽകുന്നുണ്ട്. സ്‌കോളർഷിപ്പുകൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവയിലും ഈ ബാച്ച്

ഒരുക്കിയിട്ടുണ്ട്.


ശനിയാഴ്ച 9.30ന് കോളജ് ഈ ലേണിംഗ് ഹാളിലാണ് സ്‌നേഹക്കൂട്

വിളിച്ചുചേർത്തിട്ടുള്ളത്. ഗോവ മുൻ ഗവർണർ പി.എസ് ശ്രീധരൻപിള്ളി

മുഖ്യാതിഥിയായി പങ്കെടുക്കും. കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ്

മേനാച്ചേരി, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ,

കോമേഴ്‌സ് വിഭാഗം മുൻ മേധാവികളായ പ്രഫ. ടി. സി കുര്യാക്കോസ്, പ്രഫ. ജോർജ്

മാത്യു, മേധാവി ഡോ. അനീഷ് മാത്യു, റോബിൻ ജോർജ് എണ്ണംപ്രായിൽ, അബിൻ കുര്യൻ

പനങ്കുഴ, അനീഷ് ജോസഫ് എന്നിവർ പ്രസംഗിയ്ക്കും.




The graduate students of the Bachelor of Commerce program at Deva Matha College, Kuravilangadu, were part of the 1997-2000 batch. During these years, they engaged in rigorous academic pursuits and various extracurricular activities, fostering both personal and professional growth. This period pivotal in preparing them for their future careers.

Get in Touch

© 2025 by Ryal B.com 1999-2000 Deva Matha College. 

bottom of page